IndiaLatest

ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ

“Manju”

ഡല്‍ഹി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുന്ന പാതയിലാണ് ഇന്ത്യയെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ അവലോകന റിപ്പോര്‍ട്ട്. കോവിഡ് മൂലം തകര്‍ന്ന രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ വാക്സിനേഷന്‍ പ്രക്രിയ, ഉത്സവസീസണ്‍ തുടങ്ങിയവ സഹായകമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാധനങ്ങളുടെ ആവശ്യവും വിതരണവും തമ്മിലുള്ള അന്തരം കുറയാനും തൊഴിലവസരങ്ങള്‍ വര്‍ധിക്കാനും ഇതിലൂടെ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആത്മനിര്‍ഭര്‍ ഭാരത് മിഷന്‍ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി വീണ്ടെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ആവശ്യമായ മാക്രോ, മൈക്രോ വികസനങ്ങളിലൂടെ, ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനായി ഇന്ത്യ ഒരുങ്ങുകയാണെന്നും ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ കണക്കനുസരിച്ച്‌, ഉത്സവ സീസണ്‍ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന് വലിയ ഉത്തേജനം നല്‍കി. ദീപാവലി സമയത്ത് 1.3 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് രേഖപ്പെടുത്തിയത്. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയാണ് ഇത്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ 2020-21 സാമ്പത്തിക സര്‍വേയില്‍, 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 11 ശതമാനം ജിഡിപി വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്.

Related Articles

Back to top button