IndiaInternationalLatest

പ്രതിരോധ മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് കരസേനാ മേധാവി ദക്ഷിണ കൊറിയയിലേക്ക്

“Manju”

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ ദക്ഷിണ കൊറിയയിലേക്കു പുറപ്പെട്ടു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ദക്ഷിണ കൊറിയയിലേക്ക് പോയത്. പ്രതിരോധ മേഖലയിലെ ബന്ധം ദൃഢമാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നരവനെ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ രാജ്യമാണിത്. മ്യാന്മര്‍, നേപ്പാള്‍, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങള്‍ അദ്ദേഹം നേരത്തേ സന്ദര്‍ശിച്ചിരുന്നു.
കൊറിയന്‍ പ്രതിരോധ മന്ത്രി, കരസേനാ മേധാവി തുടങ്ങിയവരുമായി നരവനെ കൂടിക്കാഴ്ച നടത്തും. പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കും. നിലവില്‍, കരസേന ഉപയോഗിക്കുന്ന കെ 9 വജ്ര ടാങ്കുകള്‍ കൊറിയന്‍ സഹകരണത്തോടെ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്.

Related Articles

Back to top button