KeralaLatestThiruvananthapuram

കോവിഡ് ‘തിരുവനന്തപുരത്ത് ശുഭസൂചന’യെന്ന് മുഖ്യമന്ത്രി: ഇന്ന് രോഗം സ്ഥിരീകരിച്ചത് 838 പേർക്ക്

“Manju”

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നത്തെ കൊവിഡ് ബാധിതരുടെ എണ്ണം 838.ഇതിൽ 628 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരുന്നതെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ തിരുവനന്തപുരത്ത് രോഗം മൂലം ചികിത്സയിലുള്ളവരുടെ എണ്ണം 9176 ആയി ചുരുങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നത് ശുഭസൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറേ ദിവസങ്ങളായി ആയിരത്തിന് താഴെയാണ് ജില്ലയിലെ രോഗബാധിതരുടെ എണ്ണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Related Articles

Back to top button