InternationalLatest

ട്രംപിന് രോഗമുക്തി നേർന്നു, ചൈനീസ് പ്രസിഡൻറ്

“Manju”

ശ്രീജ.എസ്

ബീജിംഗ്: കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും രോഗമുക്തി നേര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്.

‘ഞാനും എന്റെ ഭാര്യ പെങ് ലിയുവാനും അങ്ങയോടും അങ്ങയുടെ ഭാര്യയോടും അനുതാപം അറിയിക്കുന്നു. അതിനൊപ്പം അങ്ങയ്ക്ക് വേഗത്തിലുള്ള രോഗമുക്തി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.’

ചൈനയും അമേരിക്കയും തമ്മില്‍ ഏറെ നാളുകളായി വ്യാപര യുദ്ധത്തിലാണ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ട്രംപ് ചൈനയ്ക്ക് നേരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Related Articles

Back to top button