LatestThiruvananthapuram

മാതാപിതാക്കൾ നഷ്ടപെട്ട കുരുന്നുകൾക്ക് തല ചായ്ക്കാൻ ഇടം ഒരുക്കാൻ സൗഹൃദ വേദി തയ്യാർ

“Manju”

എടത്വ: ആത്മഹത്യ ഭീഷണിക്കിടയിൽ മരണമടഞ്ഞ ദമ്പതികളുടെ കുരുന്നുകൾക്ക് നേരെ സഹായഹസ്തവുമായി വരുന്നവർ തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കണം.അല്ലാത്തപക്ഷം സൗഹൃദ വേദി ഈ കുരുന്നുകൾക്ക് സുമനസുകളുടെ പിന്തുണയോടെ തല ചായ്ക്കാൻ ഇടം ഒരുക്കുന്നതിന് തയ്യാറാണെന്ന് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.
ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഏറെ വൈറൽ ആയ വീഡിയോയിലെ അന്ധനായ കറ്റോട് തലപ്പാലയിൽ ജോസിന് ( 62 ) സൗഹൃദ വേദി നിർമ്മിച്ചു നല്കിയ സ്വപ്നഭവനത്തിന്റെ താക്കോൽ ക്രിസ്മസ് ദിനത്തിൽ വൈക്കം വിജയലക്ഷ്മി നല്കിയിരുന്നു.
ജന്മനാ കിടപ്പ് രോഗിയായ ചെങ്ങന്നൂർ ആല ചിറമേൽ ലിബിന് (30)തിരുവോണദിനത്തിൽ തുടക്കമിട്ട സ്വപ്നക്കൂടിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടയിൽ ആണ് ഈ സഹായ വാഗ്ദാനം.
കഴിഞ്ഞ ദിവസം ലിബിന്റെ വീട് സന്ദർശിച്ച ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ ലിബിന്റെ വീട്ടിലേക്ക് ഉള്ള വഴി സഞ്ചാരയോഗ്യമാക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി സ്റ്റേറ്റ് കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ പറഞ്ഞു.

Related Articles

Back to top button