IndiaLatest

ഇന്ത്യയുടെ കരുത്ത് പ്രധാനമന്ത്രിയുടെ ജാഗ്രത

“Manju”

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ കരുത്ത് പ്രധാനമന്ത്രിയുടെ ജാഗ്രതയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്‌ട്ര സഭയുടെ പൊതു സമ്മേളനത്തിനെത്തിയ ജയശങ്കര്‍ എംബസി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ ഇടപെടലുകളുടെ കരുത്ത് വിവരിച്ചത്.

വിദേശകാര്യ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രിയും പകലും കണ്ണ് തുറന്നിരിക്കുന്ന മാതൃകാ ഭരണാധികാരിയാണ്. ജനതയ്‌ക്കായി ഊണും ഉറക്കവും ഉപേക്ഷിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യയുടേതെന്ന് ഉദാഹരണ സഹിതമാണ് ജയശങ്കര്‍ വിവരിച്ചത്.

അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ നടന്ന രക്ഷാപ്രവര്‍ത്തനത്തിലെ അനുഭവമാണ് ജയശങ്കര്‍ വിശദീകരിച്ചത്. കാബൂളില്‍ നിന്നും എല്ലാ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ എങ്ങനേയും പുറത്തുകടത്താന്‍ വിഷമിക്കുമ്പോഴാണ് ഇന്ത്യന്‍ വ്യോമസേന പറന്നിറങ്ങിയത്. കാബൂളില്‍ അകപ്പെട്ടുപോയ ഇന്ത്യന്‍ വംശജരേയും ഉദ്യോഗസ്ഥരേയും മടക്കികൊണ്ടുവരുന്ന ദൗത്യത്തില്‍ അര്‍ദ്ധരാത്രിയിലും പ്രധാനമന്ത്രി ഉറങ്ങാതെ വിവരങ്ങള്‍ തിരക്കികൊണ്ടിരുന്നു.

ഫോണില്‍ തന്നെ വിളിച്ച്‌ ആദ്യം ചോദിച്ചത് ഉറങ്ങിയില്ലേ എന്നാണ്. ഓരോ മണിക്കൂറിലും പ്രധാനമന്ത്രി വിവരങ്ങള്‍ തിരക്കികൊണ്ടിരുന്നു. ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച്‌ എല്ലാ സഹായവും അതിവേഗം എത്തിക്കൊണ്ടിരിക്കുന്ന വിവരം അദ്ദേഹം ധരിപ്പിച്ചു. ഈ ജാഗ്രത മറ്റൊരു പ്രധാനമന്ത്രിയിലും കണ്ടിട്ടില്ല. ഇന്ത്യയുടെ കരുത്ത് നരേന്ദ്രമോദിയുടെ ഈ അനുകമ്പയും ജാഗ്രതയും ഒന്നുമാത്രമാണെന്നും ജയശങ്കര്‍ പറഞ്ഞു.

ഇത് ആദ്യ സംഭവമല്ല. കൊറോണ സമയത്ത് ചൈനയില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വിഷയത്തിലും പ്രധാനമന്ത്രി നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. ഏറ്റവും ഒടുവില്‍ റഷ്യ യുക്രെയ്‌നെ ആക്രമിച്ചപ്പോഴും എല്ലാ വകുപ്പുകളുടെ ഏകോപനത്തില്‍ വിദേശവകുപ്പിന്റെ ഒപ്പം നില്‍ക്കുന്ന നരേന്ദ്രമോദി പുതിയ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ജയശങ്കര്‍ പറഞ്ഞു.

Related Articles

Back to top button