InternationalLatest

അമേരിക്കയിലും അതിതീവ്ര വൈറസ് റിപ്പോര്‍ട്ട് ചെയ്തു

“Manju”

സിന്ധുമോൾ. ആർ

വാഷിങ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ കോളറാഡോയില്‍ ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ആദ്യമായാണ് അമേരിക്കയില്‍ B.1.1.7 എന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ​കോളറാഡോ ഗവര്‍ണര്‍ ജേര്‍ഡ് പോളിസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇരുപതുകാരനായ യുവാവിനാണ് വൈറസ് ബാധ ബാധിച്ചിരിക്കുന്നത്. ഇയാള്‍ ക്വാറന്റൈനിലാണെന്നുമാണ് റിപ്പോര്‍ട്ട് ലഭിച്ചത്. വൈറസ് ബാധിതനായ യുവാവ് യാത്രചെയ്തിട്ടില്ലെന്നതിനാല്‍ രോ​ഗബാധയുടെ ഉറവിടം വ്യക്തമല്ല. കൊറോണ വൈറസ് രോ​ഗികളുമായി ഇയാള്‍ക്ക് സമ്പര്‍ക്കം കണ്ടെത്താനാകാത്തതും ആശങ്ക ഉയര്‍ത്തുകയാണ്.

ബ്രിട്ടനില്‍ മാത്രം കൊറോണ വൈറസിന്റെ പുതിയ വകഭേദം 3000 പേരിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്നലെ ഒറ്റദിവസം രാജ്യത്ത് അമ്പതിനായിരത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഇത്രയധികം കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിനോടകം അതിതീവ്ര വൈറസ് സാന്നിധ്യം കണ്ടെത്തി.

Related Articles

Back to top button