IndiaLatest

തലൈവര്‍ അങ്കത്തിനിറങ്ങുന്നു

“Manju”

ശ്രീജ.എസ്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ സുപ്രധാന പ്രഖ്യാപനം എത്തി. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നേതൃത്വം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടി 2021 ജനുവരി മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നും രജനീകാന്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ വളരെ സുപ്രധാന പ്രഖ്യാപനമാണ് താരത്തില്‍ നിന്നുണ്ടായത്.

രജനി മക്കള്‍ മണ്‍ട്രത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്. മത്സരിക്കുന്ന കാര്യത്തിലടക്കം എന്റെ തീരുമാനം എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button