IndiaLatest

നടന്‍ അക്ഷത് ഉത്കര്‍ഷിന്റെ മരണം ആത്മഹത്യയല്ല; കുടുംബം

“Manju”

നടന്‍ അക്ഷത് ഉത്കര്‍ഷിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നാരോപിച്ച്‌ താരത്തിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. അക്ഷതിന്റെ കൂടെ താമസിച്ചിരുന്ന ശിഖ രാജ്പുത്, സൊസൈറ്റി സെക്രട്ടറി കിഷോര്‍ ഠാക്കുര്‍, അക്ഷതിന്റെ അമ്മാവന്‍ വിക്രാന്ത് കിഷോര്‍ എന്നിവര്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു. മുംബൈ പൊലീസില്‍ വിശ്വാസമില്ലെന്നും ഇവര്‍ പറയുന്നു.

മുംബൈയിലെ അന്ധേരിയിലെ വാടക ഫ്‌ലാറ്റില്‍ ആണ് ബീഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ 26 കാരനായ ടെലിവിഷന്‍ നടന്‍ അക്ഷത് ഉത്കര്‍ഷിനെ ഞായറാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചില ടിവി സീരിയല്‍, പരസ്യം എന്നിവയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള അക്ഷത്, അടുത്തിടെ ‘ലിറ്റി-ചോഖാ’ എന്നൊരു ഭോജ്പുരി സിനിമയില്‍ കരാറൊപ്പിട്ടിരുന്നു. അക്ഷതിന്റെ ഒപ്പം താമസിച്ചിരുന്ന വനിതാ സുഹൃത്താണു മൃതദേഹം കണ്ടെത്തിയത്. താരം ജോലിയില്ലാത്തതിനാല്‍ വിഷാദത്തിലായിരുന്നുവെന്നും ഇതേ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നും അംബോളി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related Articles

Back to top button