KeralaLatest

കേരളം രോഗവ്യാപനത്തില്‍ മുന്‍നിരയില്‍

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡല്‍ഹി: ദേശീയ കോവിഡ് നിയന്ത്രണവിഭാഗം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം രോഗവ്യാപനത്തില്‍ മുന്‍നിരയില്‍. 100 കോവിഡ് പരിശോധനയില്‍ പത്ത് രോഗികള്‍ എന്ന നിലയിലാണിപ്പോള്‍ കേരളം.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,550 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 286 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 26,572 പേര്‍ കോവിഡ് വിമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് മൊത്തം 1,02,44,853 പേര്‍ കോവിഡ് ബാധിതരായി. ഇതില്‍ 2,62,272 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 9,83,4141 പേര്‍ കോവിഡ് മുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ 1,48439 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Related Articles

Back to top button