Ernakulam

നെടുമ്പാശേരിയിലെ വ്യാജ സാനിറ്റൈസർ കേന്ദ്രത്തിൽ റെയ്ഡ്

“Manju”

പ്രതിദിനം നിർമ്മിച്ചത് 1000 ലിറ്റർ വ്യാജ സാനിറ്റൈസർ

കൊച്ചി : നെടുമ്പാശേരിയിൽ വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി. 1000 ലിറ്റർ വ്യാജ സാനിറ്റൈസർ നിർമ്മിക്കുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തു. പ്രതിദിനം 1000 ലിറ്ററോളം സാനിറ്റൈസർ ഇവിടെ നിർമ്മിച്ചിരുന്നതായി കെട്ടിട ഉടമ പറഞ്ഞു. സ്ഥാപനത്തിന്റെ ഉടമ ഒളിവിൽ പോയിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

റീജിയണൽ ഡ്രഗ്‌സ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് വ്യാജ സാനിറ്റൈസർ പിടിച്ചെടുത്തത്. ലൈസൻസ് ഇല്ലാതെയാണ് ഇവിടെ സാനിറ്റൈസർ നിർമ്മാണം നടന്നിരുന്നത്. കൊറോണ ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ സാനിറ്റൈസർ നിർമ്മിച്ച് നൽകിയിരുന്നു. വിവധ ബ്രാന്റുകളിലായാണ് സാനിറ്റൈസറുകൾ നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്നത്. ഒളിവിൽ പോയ പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button