IndiaLatest

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

“Manju”

2020ലെ അവസാന വ്യാപാര ദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 106 പോയന്റ് താഴ്ന്ന് 47,639ലും നിഫ്റ്റി 31 പോയന്റ് നഷ്ടത്തില്‍ 13,950ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1365 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 632 ഓഹരികള്‍ നഷ്ടത്തിലുമാണ്. 101 ഓഹരികള്‍ക്ക് മാറ്റമില്ല.

സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, മാരുതി, അള്‍ട്രടെക് സിമെന്റ്, ബജാജ് ഫിന്‍സര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Related Articles

Back to top button