KeralaLatest

പ്രതിസന്ധികളില്‍ നിന്നും പടുത്തുയര്‍ത്തിയ ജീവിതം ; നൊമ്പരമായി ഷൈജല്‍

“Manju”

മലപ്പുറം: ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വിയോഗത്തില്‍ വിതുമ്ബി നാട്. ലഡാക്കിലുണ്ടായ വാഹനാപകടത്തില്‍ അയ്യപ്പന്‍കാവിലെ ജനങ്ങള്‍ക്ക് നഷ്ടമായത് നല്ലൊരു സ്നേഹിതനെയും, സാമൂഹിക പ്രവര്‍ത്തകനെയുമാണ്.
ജീവിതത്തിലെ നിരവധി പ്രതിസന്ധികളെ മറികടന്ന് ജീവിതം പടുത്തുയര്‍ത്തിയ ഷൈജല്‍ ആശുപത്രിക്കിടക്കിയില്‍ നിന്നും തിരികെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് തന്നെയായിരുന്നു നാടിന്റെ പ്രതീക്ഷ.
അത്ര സുഖകരമായിരുന്നില്ല ഷൈജലിന്റെ കുട്ടിക്കാലം. ചെറുപ്പത്തില്‍ പിതാവ് കോയക്കുട്ടി മരിച്ചതോടെ പ്രാരാബ്ധം മുഴുവന്‍ അദ്ദേഹത്തിന്റെ ചുമലില്‍ ആയി. ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന ഷൈജല്‍ പഠനത്തില്‍ മിടുക്കനായിരുന്നു. വളര്‍ന്നു വന്നപ്പോള്‍ സമൂഹസേവനത്തിലും തത്പരനായി. ഇത് രാജ്യസേവനത്തിലേക്ക് തിരിയാന്‍ അദ്ദേഹത്തിന് പ്രചോദനമായി.
20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഷൈജില്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഗുജറാത്ത് ആയിരുന്നു പ്രധാന തട്ടകം. നീണ്ടകാലത്തിന് ശേഷമാണ് അദ്ദേഹത്തിന് കശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. ക്യാമ്ബിലേക്ക് പോകും വഴിയായിരുന്നു ഷൈജിലും സഹപ്രവര്‍ത്തകരും അപകടത്തില്‍പ്പെട്ടത്.
വാഹനാപകടത്തില്‍ ചികിത്സയിലാണെന്നായിരുന്നു കുടുംബത്തിനും നാട്ടുകാര്‍ക്കും ലഭിച്ച വിവരം. ഇതോടെ നാടും വീടും ദു:ഖത്തിലാണ്ടു. എങ്കിലും തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസമായിരുന്നു അവര്‍ക്ക്. എന്നാല്‍ വൈകീട്ടോടെ വന്ന വിയോഗ വാര്‍ത്ത എല്ലാവരെയും കണ്ണീരിലാഴ്‌ത്തി.

Related Articles

Back to top button