IndiaLatest

ഭാരത് ഗാലറി ഉദ്ഘാടനം ഇന്ന്

“Manju”

കൊല്‍ക്കത്ത: രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്‌, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയല്‍ ഹാളില്‍ ബിപ്ലോബി ഭാരത് ഗാലറി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളുടെ സംഭാവനകളും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരായ അവരുടെ സായുധ ചെറുത്തുനില്‍പ്പും ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.’സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുഖ്യധാരാ വിവരണത്തില്‍ ഈ വശത്തിന് പലപ്പോഴും അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടില്ല. 1947 വരെ നയിച്ച സംഭവങ്ങളുടെ സമഗ്രമായ വീക്ഷണം നല്‍കുകയും വിപ്ലവകാരികള്‍ വഹിച്ച പ്രധാന പങ്ക് ഉയര്‍ത്തിക്കാട്ടുകയും ചെയ്യുക എന്നതാണ് ഈ പുതിയ ഗാലറിയുടെ ലക്ഷ്യം,’ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Related Articles

Back to top button