IndiaLatest

വിദ്യാര്‍ഥികളെ  കയറ്റാതെ പോയ ബസ് തടഞ്ഞുനിര്‍ത്തി ; വിദ്യാഭ്യാസ മന്ത്രി

“Manju”

ശ്രീജ.എസ്

ബംഗളൂരു: വിദ്യാര്‍ഥികളെ കയറ്റാതെ പോയ കെഎസ്‌ആര്‍ടിസി ബസ് പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാറാണ് ‘വാഹന ചെയ്സിംഗ്’ നടത്തിയത്. കര്‍ണാടക തുംകുരു കൊറത്തഗേരെ മേഖലയില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിച്ചിട്ടും കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് അവരെ കയറ്റാതെ പോവുകയായിരുന്നു. ജില്ലയിലെ മധുരഗിരിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്ന വഴിയാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വിദ്യാര്‍ഥികള്‍ പല തവണ അഭ്യര്‍ഥിച്ചിട്ടും അവരെ കയറ്റാതെ പോയെന്നറിഞ്ഞ മന്ത്രി ബസിനെ പിന്തുടര്‍ന്നു. നീലഗൊണ്ടന ഹള്ളി ഐകെ കോളനിക്ക് സമീപത്തെ സംസ്ഥാന പാതയില്‍ വച്ച്‌ ബസ് തടഞ്ഞു നിര്‍ത്തി.

Related Articles

Back to top button