IndiaLatest

‘മൗണ്ടന്‍ മാന്‍’; 30 വര്‍ഷം കൊണ്ട് നിര്‍മ്മിച്ചത് രണ്ട് കിലോമീറ്റര്‍ റോഡ്

“Manju”

Malayalam News - ഇത് ഒഡീഷയിലെ 'മൗണ്ടൻ മാൻ'; കാടുവെട്ടി, കുന്നിടിച്ച് 30  വർഷം കൊണ്ട് നിർമ്മിച്ചത് രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡ് | News18 Kerala,  Life Latest ...
ബീഹാറില്‍ പര്‍വതങ്ങള്‍ക്കിടയിലൂടെ പാത വെട്ടിയുണ്ടാക്കിയ ദശരഥ് മഞ്ജിയുടെ കഥ പോലെ, ഏതാണ്ട് അതേ നേട്ടം കൈവരിച്ച ഒഡീഷയിലെ ‘മൗണ്ടന്‍ മാന്‍’ ആണ് ഹരിഹര്‍ എന്നറിയപ്പെടുന്ന ആദിവാസി സാമൂഹ്യപ്രവര്‍ത്തകന്‍. ഒഡീഷയിലെ നയാഗഡിലെ ഒഡഗാവ് ആദിവാസി മേഖലയില്‍ നിന്നുള്ള ഹരിഹര്‍ എന്ന വ്യക്തിയാണ് ഈ കഥയിലെ നായകന്‍.

ഹരിഹര്‍ തന്റെ 30 വര്‍ഷക്കാലത്തെ ഈ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഒരു ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് പോകാനുള്ള കുന്നിന്‍ ചെരുവിനെ രണ്ട് കിലോ മീറ്റര്‍ നീളുന്ന റോഡാക്കി മാറ്റിയത്. വനപ്രദേശത്തെ ദുര്‍ഘടമായ മലയോര റോഡിനെ സുഗമമായി യാത്ര ചെയ്യാന്‍ കഴിയുന്ന നടപ്പാതയാക്കാന്‍ ഹരിഹര്‍ വലിയ പരിശ്രമം തന്നെയാണ് നടത്തിയത്. ബന്താപൂര്‍ പഞ്ചായത്തിലെ ഓഡ്ഗാവ് ബ്ലോക്കിലെ ഗ്രാമമായ തുളുബി, ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്നതും മറ്റുള്ളവര്‍ക്ക് എത്തിച്ചേരാന്‍ അപ്രാപ്യവുമായ ഒരു ഗ്രാമമാണ്. ഈ ഗ്രാമം, ഒരു കുന്നിന്‍ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മുമ്ബ് ഇവിടേക്ക് ഗതാഗത സൗകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അധികാരികളോട് റോഡിനായി അപേക്ഷിച്ചിട്ടും കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് നിരാശനായ ഹരിഹര്‍, തന്റെ സഹോദരനോടൊപ്പം ഗ്രാമത്തിലേക്ക് ഒരു റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി അദ്ദേഹം ആദ്യം കാട്ടിലെ മരങ്ങള്‍ വെട്ടിമാറ്റി, കുന്നുകള്‍ ഇടിച്ചു നിരത്തി, വലിയ പാറകള്‍ പൊട്ടിച്ചു. കൈവണ്ടികളുടെ സഹായത്തോടെയാണ് കല്ലുകള്‍ നീക്കം ചെയ്തത്. എന്നാല്‍ അതിനായി നടത്തിയ സ്ഫോടനം പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചതിനാല്‍ സഹോദരങ്ങള്‍ വഴിക്കു വേണ്ടിയുള്ള തങ്ങളുടെ പരിശ്രമം മതിയാക്കി. തുടര്‍ന്ന് സ്ഫോടനത്തിന്‍റെ സഹായത്തോടെയുള്ള പാത നിര്‍മ്മാണം നിര്‍ത്തുകയും മറ്റൊരു രീതിയിലേക്ക് നീങ്ങുകയും ചെയ്തു. ഒടുവില്‍ ഇരുവരും ചേര്‍ന്ന് പാത നിര്‍മ്മാണം പൂര്‍ത്തിയാക്കി. മണ്ണില്‍ നിന്ന് കല്ല് വെട്ടിയെടുത്ത് ആ കല്ലുകള്‍ പാതയില്‍ പാവുകയുമാണ് ചെയ്തതെന്ന് ഹരിഹര്‍ പറയുന്നു. ചില ഗ്രാമവാസികളും ഹരിഹറിനെയും സഹോദരനെയും അവരുടെ ഉദ്യമത്തില്‍ സഹായിച്ചിരുന്നു.”ഗ്രാമത്തില്‍ നിന്ന് പട്ടണത്തിലേക്ക് പോകാന്‍ ഒരു വഴിയുമില്ല. ഞങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് ഗ്രാമത്തില്‍ നിന്ന് പട്ടണത്തിലേക്ക് വന്ന് പോകുന്നത്. ഗ്രാമത്തിലെ റോഡുകള്‍ക്കായി ഞങ്ങള്‍ പലതവണ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മുഴുവന്‍ റോഡും നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് ഏകദേശം 30 വര്‍ഷമെടുത്തു. ഇന്ന് ഈ റോഡ് യാഥാര്‍ത്ഥ്യമായതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇപ്പോള്‍ ഈ പാത കാണാന്‍ എത്തുന്നുണ്ട്. ഞാന്‍ വളരെ സന്തോഷവാനാണ് ‘ഹരിഹര്‍ ബെഹ്റ പറഞ്ഞു.

“മുമ്ബ് ഈ ഭാഗത്ത് റോഡുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഗ്രാമത്തിലെ ആളുകള്‍ക്ക് വൈദ്യസഹായം കിട്ടുന്നത് പോലും വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ ഭര്‍ത്താവും സഹോദരനും കൂടി പരിശ്രമിച്ചാണ്‌ ഈ റോഡ് നിര്‍മ്മിച്ചത്, ‘ഹരിഹറിന്റെ ഭാര്യ പര്‍ബതി ബെഹ്റ കൂട്ടിച്ചേര്‍ത്തു.

പക്ഷേ, റോഡുകള്‍ നിര്‍മ്മിക്കാനുള്ള ഹരിഹര്‍ ബെഹ്റയുടെ ദൗത്യം ഇതോടെ അവസാനിച്ചിട്ടില്ല. തുളുബി ഗ്രാമത്തിനടുത്തുള്ള മറ്റൊരു തദ്ദേശീയ ഗ്രാമമായ നേപ്പാളില്‍ ഇന്നും റോഡുകളില്ല. വനപ്രദേശങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ് ഇവിടം. ഹരിഹര്‍ ഗ്രാമത്തിലെ കുന്ന് വെട്ടിത്തെളിച്ച്‌ തന്റെ ഗ്രാമത്തിലേക്കുള്ള വഴി തുറന്ന ശേഷം, കഴിഞ്ഞ രണ്ട് വര്‍ഷമായി ജില്ലാ ഗ്രാമവികസന വകുപ്പും പഞ്ചായത്തും ചേര്‍ന്ന് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഭഞ്ജനഗര്‍ റോഡിലെ രോഹിബ ഗ്രാമത്തില്‍ നിന്നും തുളുബി ഗ്രാമത്തിലേക്കുള്ള പാതിവഴിയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നയാഗഡിലെ സബ് കളക്ടറായ ലഗ്നജിത് റൂട്ട്, റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ തുളുബി ഗ്രാമം സന്ദര്‍ശിച്ചിരുന്നു.

Related Articles

Back to top button