KeralaLatestThiruvananthapuram

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ മരിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡിജിപി ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കി. റൂറല്‍ എസ്പിയോട് സംഭവം വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ ഡിജിപി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചോയെന്നാകും ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുക. കുടിയൊഴിപ്പിക്കല്‍ ശ്രമത്തിനിടെയാണ് മക്കളുടെ കണ്‍മുന്നില്‍ നെയ്യാറ്റികര സ്വദേശികളായ രാജനും അമ്പിളിയും കത്തിയമര്‍ന്നത്. കോടതി നടപടിക്കെത്തിയ പൊലീസുകാരാണ് അപകടം ഉണ്ടാക്കിയതെന്നാണ് മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും മൊഴി. അയല്‍വാസിയായ വസന്തയാണ് ഇതിന് പിന്നിലെന്നും ആരോപണം ഉണ്ട്.

Related Articles

Back to top button