LatestThiruvananthapuram

കേരള തീരത്ത് കടൽ ക്ഷോഭത്തിന് സാധ്യത

“Manju”

കേരള തീരത്ത് കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.  2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കാനും കടല്‍തീരത്തെ വിനോദങ്ങള്‍ ഒ‍ഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

അതേസമയം സംസ്ഥാനത്ത്   ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാ‍ഴ്ച കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ശ്രീലങ്കന്‍തീരത്തേക്ക് നീങ്ങുകയാണ്. ഇത് ചൊവ്വാ‍ഴ്ചയോടെ കന്യാകുമാരി കടലിലേക്ക് എത്താനിടയുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ തെക്കന്‍ തമിഴ്നാട്ടിലും കേരളത്തിലും നാളെയും മറ്റന്നാളും പരക്കെ മഴ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button