KeralaLatest

 കേരള അഡീഷണൽ ഡയറക്ടർ ജനറലായി വി. പളനിച്ചാമി ചുമതലയേറ്റു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള, തിരുവനന്തപുരത്തെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ യുടെയും റീജ്യണൽ ഔട്ട് റീച്ച് ബ്യൂറോയുടെയും അഡീഷണൽ ഡയറക്ടർ ജനറൽ ആയി ശ്രീ വി. പളനിച്ചാമി ഐ.ഐ.എസ് ചുമതലയേറ്റു. ഇതിനുമുൻപ് ചെന്നൈ ഓൾ ഇന്ത്യ റേഡിയോ, വാർത്താ വിഭാഗം മേധാവി ആയിരുന്നു. 1995 ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ബാച്ചിലെ ഉദ്യോഗസ്ഥനായ ശ്രീ പളനിച്ചാമി നേരത്തെ ന്യൂഡൽഹി പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ യിലും, ചെന്നൈ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ റീജ്യണൽ ഓഫീസർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ ഐ.ഇ.സി ഡിവിഷൻ മേധാവിയും ആയിരുന്നു. ബംഗളൂരു ഐ.ഐ.എമ്മിൽ നിന്നുള്ള ബിരുദധാരിയായ ശ്രീ പളനിച്ചാമി പബ്ലിക് പോളിസിയിൽ അമേരിക്കയിലെ സൈറ ക്യൂസ് സർവ്വകലാശാല, ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലെ ക്യൂൻസ്ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, യുഎസിലെ ബെർക്കിലിയിലുള്ള യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ എന്നിവിടങ്ങളിൽനിന്നും പരിശീലനം നേടിയിട്ടുണ്ട്.

Related Articles

Back to top button