IndiaLatest

വിതുര ആദിവാസി മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷം

“Manju”

വിതുര: കോവിഡ് രണ്ടാം തരംഗം തടയുന്നതിനായി ആരോഗ്യവകുപ്പും പൊലീസും പരമാവധി പരിശ്രമിക്കുമ്പോഴും ആദിവാസി മേഖലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. വിതുര പഞ്ചായത്തിലെ പേപ്പാറ, പൊടിയക്കാല ആദിവാസികോളനിയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. ഇവിടെ മൂന്ന് ദിവസത്തിനിടെ 42 പേര്‍ക്കുകൂടി രോഗം ബാധിച്ചിട്ടുണ്ട്.

ഇവിടെ മിക്ക കുടുംബങ്ങളിലും കൊവിഡ് ഒരു അംഗമായി കഴിഞ്ഞു. രോഗവ്യാപനംഅതി രൂക്ഷമായതോടെ ഇവിടുത്തെ ആദിവാസികളുടെ ജീവിതവും ദുരിതത്തിലായിരിക്കുന്നു. നേരത്തേ പഞ്ചായത്തിലെ മരുതാമല വാ‌ര്‍ഡിലെ ചാത്തന്‍കോട്, ചെമ്മാംകാല ആദിവാസിമേഖലയിലും മണലി, പൊന്നാംചുണ്ട് വാ‌ര്‍ഡുകളിലെ ആദിവാസി മേഖലയിലും നൂറില്‍ പരം പേര്‍ക്ക് ആണ് കൊവിഡ് ബാധിച്ചിരുന്നത്. നിരവധി ആദിവാസികള്‍ മരണപ്പെടുകയും ചെയ്തു. ബോണക്കാട്, പൊന്‍മുടി തോട്ടം മേഖലയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.

Related Articles

Back to top button