KeralaLatest

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് മല്ലികാ സുകുമാരന്‍

“Manju”

ശ്രീജ.എസ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്ന് മത്സരിക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് നടി മല്ലികാ സുകുമാരന്‍. താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലിക പ്രതികരിച്ചു.

തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയവിള വാര്‍ഡില്‍ നിന്ന് മല്ലിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നായിരുന്നു വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മല്ലിക രംഗത്തെത്തിയത്.

സ്ഥാനാര്‍ത്ഥി ആകണമെന്ന ആവശ്യമായി തന്നെ ആരും സമീപിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ സംബന്ധിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നുമാണ് മല്ലികാ സുകുമാരന്‍ വിശദീകരിച്ചത്.

Related Articles

Back to top button