HealthLatest

ബാന്‍ഡ് എയ്ഡുകളില്‍ കാന്‍സറിന് കാരണമാകുന്ന ഫോര്‍എവര്‍ കെമിക്കല്‍സ് സാന്നിധ്യം; പഠനം

“Manju”

പ്ലാസ്റ്റിക് ബാന്‍ഡ് എയ്ഡുകളില്‍ കാന്‍സറിന് കാരണമാകുന്ന ഫോര്‍എവര്‍ കെമിക്കല്‍സ് എന്ന് വിളിക്കപ്പെടുന്ന പിഎഫ്എഎസിന്റെ സാന്നിധ്യം കണ്ടെത്തി. എയ്ഡ്, ക്യുറാഡ്, വാള്‍മാര്‍ട്ട്, സിവിഎസ് തുടങ്ങി അമേരിക്കയിലെ 40ലധികം ബാന്‍ഡേജുകളില്‍ നടത്തിയ പരിശോധനയില്‍ 65 ശതമാനത്തോളം ബാന്‍ഡ് എയ്ഡുകളിലും ഉപദ്രവകാരികളായ കെമിക്കലുകളുണ്ടെന്ന് കണ്ടെത്തിയതായി എന്‍വയോണ്‍മെന്റല്‍ വെല്‍നസ് ബ്ലോഗായ മാമാവേഷന്‍ ഗവേഷകര്‍ പറയുന്നു.

കാന്‍സര്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു. പ്ലാസ്റ്റിക്കുകള്‍ക്ക് കൂടുതല്‍ വഴക്കം വരാനാണ് പിഎഫ്എഎസ് പൊതുവെ ചേര്‍ക്കുന്നത്. ഇത് ശരീരത്തിലെത്തിയാല്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും കാന്‍സര്‍, പ്രത്യുത്പാദനസംബന്ധമായ പ്രശ്‌നങ്ങള്‍, തൈറോയ്ഡ് തകരാറുകള്‍, പ്രതിരോധശേഷി കുറയല്‍ തുടങ്ങിയവയ്ക്ക് ഇടയാക്കുമെന്നും പഠനത്തില്‍ ചൂണ്ടികാട്ടി.

ബാന്‍ഡ് എയ്ഡുകള്‍ നേരിട്ട് മുറിവുകളിലേക്ക് വെക്കുന്നതായതിനാല്‍ ഇവ ശരീരത്തിലേക്ക് എളുപ്പത്തിലെത്തുമെന്നതാണ് സാഹചര്യം വഷളാക്കുന്നത്. നോണ്‍സ്റ്റിക്ക് കുക്ക് വെയര്‍, ഷാംപൂ, മേക്ക്അപ് വസ്തുക്കള്‍ തുടങ്ങിയ മറ്റുപലതിലും ഇവ ക്രമാതീതമായ അളവില്‍ ഉള്ളതായി പഠനത്തില്‍ പറയുന്നുണ്ട്. കണ്ടെത്തല്‍ ആശങ്കപ്പെടുത്തുന്നതാണെന്നും ഇത്തരം കെമിക്കലുകള്‍ മുറിവുണക്കാന്‍ ഉപയോഗിക്കേണ്ടതില്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ് ആന്റ് നാഷണല്‍ ടോക്‌സിക്കോളജി പ്രോഗ്രാം മുന്‍ ഡയറക്ടറായ ലിന്‍ഡാ എസ് ബിണ്‍ബൗം പറഞ്ഞു.

ബാന്‍ഡ് എയ്ഡുകള്‍ വാങ്ങും മുമ്പ് അവ പിഎഫ്എഎസ് മുക്തമാണെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ പറയുന്നു. ഇത്തരം പ്ലാസ്റ്റിക് ബാന്‍ഡ് എയ്ഡുകള്‍ക്ക് പകരം കോട്ടണ്‍ ബാന്‍ഡേജുകളോ ഉപയോ?ഗിക്കുന്നതായിരിക്കും നല്ലതെന്നും പഠനത്തില്‍ പറയുന്നു.

 

 

Related Articles

Back to top button