KeralaLatest

കോവിഡ് മരണനിരക്കില്‍ വന്‍വര്‍ദ്ധനവ്

“Manju”

സംസ്ഥാനത്ത് കോവിഡ് മരണനിരക്കിൽ വൻവർദ്ധനവ് | death rate|COVID

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും ഓരോ ദിവസവും 20ല്‍ അധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ ജനിതക വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് തുടരുകയാണ്.

രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്ന നിര്‍ദ്ദേശമുണ്ട്. അതേസമയം, മരണ നിരക്ക് ഉയരുന്നത് ആശങ്കപ്പെടുത്തുകയാണ്. ഇന്നലെ മാത്രം 21 മരണങ്ങള്‍ ഔദ്യോഗികമായി സര്‍ക്കാര്‍ സ്ഥരീകരിച്ചു. സംസ്ഥാനത്ത് ആകെ 3,116 പേരാണ് രോഗം ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചത്. കൊറോണാനന്തര അവസ്ഥ അനുഭവിക്കുന്നവര്‍ മതിയായ വിശ്രമവും ചികിത്സയും സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊറോണ ജനിതക വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ രോഗ വ്യാപനം മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നുണ്ട്.

Related Articles

Back to top button