IndiaLatest

തിമിംഗല ഛര്‍ദി വില്‍ക്കാന്‍ ശ്രമം: പ്രതികള്‍ പിടിയില്‍

“Manju”

മുംബൈ: മുംബൈയില്‍ അനധികൃതമായി 2.7 കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദി അഥവാ ആംബര്‍ഗ്രിസ്​ വില്‍ക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. മുലുന്ദില്‍ ബുധനാഴ്ചയാണ്​ സംഭവം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ​ക്രൈംബ്രാഞ്ചും വനം വകുപ്പ്​ ഉദ്യോഗസ്ഥരും നടത്തിയ റെയ്​ഡിലാണ്​ 2.7 കിലോ വരുന്ന തിമിംഗല ഛര്‍ദി പ്രതികളില്‍ നിന്ന് പിടികൂടിയത്​. കൂടുതല്‍ പരിശോധനക്കായി തിമിംഗല ഛര്‍ദിയുടെ സാമ്പിളുകള്‍ മറൈന്‍ ബയോളജിസ്റ്റിലേക്ക്​ അയച്ചു.

വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ഒന്നാണ്​ ആംബര്‍ഗ്രിസ്​. പെര്‍ഫ്യൂം നിര്‍മിക്കുന്നതിന്​ വ്യാപകമായി ഇവ ഉപയോഗിച്ചിരുന്നു. പിന്നീട്​ ഇവയുടെ ഉപയോഗം നിരോധിച്ചു. കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നിങ്ങനെയാണ്​ സ്​പേം തിമിംഗലങ്ങളുടെ ഛര്‍ദി അറിയപ്പെടുന്നത്​. തിമിംഗലത്തിന്റെ സ്രവമാണിത്​. തിമിംഗലം ഛര്‍ദിക്കുമ്പോള്‍ ആദ്യം ദ്രവമായിട്ടാണ്​ ഇവ കാണുക. പിന്നീട്​ ഖരരൂപത്തിലാകും. രൂക്ഷമായ ഗന്ധവും ഇതിനുണ്ടാകും.

Related Articles

Back to top button