IndiaLatest

ഇന്ത്യയില്‍ കുത്തിവെപ്പ് ബുധനാഴ്ച മുതല്‍, പത്തുമാസത്തെ കാത്തിരിപ്പ് സഫലമാകുന്നു

“Manju”

ന്യൂഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച്‌ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍ ബുധനാഴ്ച മുതല്‍ കുത്തിവെപ്പ് തുടങ്ങുമെന്ന് സൂചന.ഇന്ത്യയില്‍ ആദ്യം അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത വാക്സിന്‍ ആണ് കോവിഷീല്‍ഡ്.

ഇന്ന് വാക്സിന്‍ വിതരണ റിഹേഴ്സല്‍ നടക്കുന്നുണ്ട്. ഇത് പൂര്‍ണമായും വിജയിച്ചാല്‍ കുത്തിവെപ്പ് ബുധനാഴ്ച ആരംഭിക്കുമെന്നാണ് വിവരം. അഞ്ചു കോടി ഡോസ് വാക്സിന്‍ നിര്‍മ്മിച്ചു കഴിഞ്ഞിട്ടുണ്ട്.

അതേസമയം ഭാരത് ബയോടെക്കിന്റെ വാക്സിന്‍ കോവാക്സിന്റെ അപേക്ഷ വിദഗ്ധ സമിതി ഇന്നലെ പരിഗണിച്ചെങ്കിലും അംഗീകാരം നല്‍കിയില്ല.ഇന്ത്യയുടെ ആദ്യ തദ്ദേശിയ വാക്സിന്‍ ആണ് കോവാക്സ്.ബ്രിട്ടനില്‍ അടക്കം ഉപയോഗിച്ച്‌ തുടങ്ങിയ ഫൈസര്‍ വാക്സിന്‍ ഇന്ത്യയില്‍ ഉപയോഗത്തിന് അനുമതി തേടിയെങ്കിലും അനുവാദം നല്‍കിയിട്ടില്ല.

Related Articles

Back to top button