IndiaInternationalLatest

പുതുവര്‍ഷം ‘വെടിക്കെട്ട്’ ആഘോഷങ്ങളോടെ വരവേറ്റപ്പോള്‍; ചിറകറ്റ് വീണത് നൂറുകണക്കിന് പക്ഷികള്‍

“Manju”

റോം: പുതുവര്‍ഷത്തെ വരവേറ്റ് വെടിക്കെട്ട് കാഴ്ചകള്‍ എല്ലാവരുടേയും മനസ്സ് നിറച്ചപ്പോള്‍ ചിലയിടങ്ങളില്‍ അത് വേദനയായിമാറി .ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ് സംഭവംനടന്നത് . പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് അവസാനിച്ചപ്പോള്‍ റോമിന്റെ നഗരഥികളില്‍ നൂറുകണക്കിന് പക്ഷികളാണ് ചിറകറ്റ് വീണത്.പക്ഷികള്‍ ചത്തൊടുങ്ങിയതിന്റെ കാരണം വ്യക്തമല്ലെങ്കിലും വെടിക്കെട്ടിനെയാണ് മൃഗസ്‌നേഹികള്‍ പഴിക്കുന്നത്.ഉഗ്ര ശബ്ദവും വെളിച്ചവും കാരണം പക്ഷികള്‍ ഭയന്നിരിക്കാനാണ് സാധ്യത. കൂട്ടിയിടിച്ചാകാം മിക്കവയും താഴേക്ക് പതിച്ചത്. റോം നഗരത്തിലെ വലിയ കെട്ടിടങ്ങളില്‍ ധാരാളം പക്ഷിക്കൂടുകള്‍ കാണാന്‍ സാധിക്കും. ഇവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button