IndiaLatest

ഓഫീസ് തകര്‍ത്തതില്‍ ആരോടും ദേഷ്യമില്ല; രാഹുല്‍ 

“Manju”

എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച കൽപറ്റയിലെ എം.പി ഓഫീസ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ഓഫീസ് ആക്രമണം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി. കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല. ഓഫീസ് ജനങ്ങളുടേതാണ്, അക്രമം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമിച്ചവര്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചു. ഓഫിസ് ഉടന്‍ വീണ്ടും തുറക്കും. ബിജെപിയും ആര്‍എസ്എസും വിദ്വേഷത്തിന്റെ സാഹചര്യമുണ്ടാക്കുന്നു. അത് കോണ്‍ഗ്രസിന്‍റെ ഫിലോസഫിയല്ല. വൈകീട്ട് ബത്തേരിയിൽ നടക്കുന്ന ബഹുജന റാലിയിൽ പങ്കെടുക്കും. പരിസ്ഥിതി ലോല മേഖലാ ഉത്തരവിനെതിരെയാണ് ബഹുജന റാലിയും പൊതുയോഗവും നടക്കുന്നത്.

Related Articles

Back to top button