IndiaLatest

റോസ്സ് ദ്വീപിന് സുഭാഷ് ചന്ദ്രബോസിന്റെ പേര്

“Manju”

പോര്‍ട്ട് ബ്ലെയര്‍ : ആന്‍ഡമാന്‍ നിക്കോബറിലെ റോസ്സ് ദ്വീപിന്റെ പേര് മാറ്റി സുഭാഷ് ചന്ദ്രബോസിന്റെ പേര് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യ സമര സേനാനിയായ നേതാജിയോട് ചരിത്രം നീതി പുലര്‍ത്തിയില്ലെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായ കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും അമിത് ഷാ പറഞ്ഞു. ചരിത്രം പരിശോധിച്ചാല്‍ നേതാജിയോട് അനീതി പുലര്‍ത്തിയതായി വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹത്തിന് വേണ്ട സ്ഥാനം നല്‍കിയിരുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ഇത്തരത്തില്‍ നിരവധി പ്രമുഖരുടെ പേരുകള്‍ ചരിത്രത്തില്‍ നിന്നും തുടുച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കെല്ലാം ഉചിതമായ സ്ഥാനം നല്‍കേണ്ട സമയം അടുത്തിരിക്കുന്നു. വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് വീര്‍ എന്ന പദവി നല്‍കിയത് സര്‍ക്കാരല്ലെന്നും, അദ്ദേഹത്തെ വിശ്വസിച്ച കോടിക്കണക്കിന് ജനങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.

ഇന്ന് സവര്‍ക്കറുടെ സ്ഥാനത്തെ നിരവധി പേര്‍ ചോദ്യം ചെയ്യുന്നുണ്ട്. ജീവിതത്തില്‍ രണ്ട് തവണ രാജ്യത്തിനായി ശിക്ഷ അനുഭവിച്ച വ്യക്തിയുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നത് വേദനാജനകമാണ്. വീര്‍ എന്ന പദവി അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ ചേര്‍ത്തത് സവര്‍ക്കറോടുള്ള ജനങ്ങളുടെ സ്‌നേഹവും ആദരവും കാരണമാണെന്നും അമിത് ഷാ വ്യക്തമാക്കി.

Related Articles

Back to top button