IndiaKeralaLatest

ഓണ്‍ലൈന്‍ റമ്മി കളി; ജീവിതം വെച്ചുള്ള കളി, കേസെടുക്കാന്‍ പോലും വകുപ്പില്ല ജാഗ്രത !

“Manju”

 

തിരുവനന്തപുരം: ലോക്ക്ഡൗണിലെ വിരസത മുതലെടുത്ത് വിപണി പിടിച്ച ഓണ്‍ലൈന്‍ ചൂതാട്ടം, ലാഭം കൊതിച്ച്‌ കളിക്കാനിറങ്ങിയവര്‍ക്ക് മരണക്കെണിയാവുന്നു. കാട്ടാക്കട കുറ്റിച്ചല്‍ വിനീഷ് ഭവനില്‍ വി.എച്ച്‌ വിനീത് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കടബാദ്ധ്യത കയറി ആത്മഹത്യ ചെയ്തത് കേരളത്തില്‍ പുറത്തറിഞ്ഞ ഏറ്റവും ഒടുവിലത്തെ സംഭവം. തമിഴ്നാട്ടില്‍ മാത്രം കടം കയറി ജീവനൊടുക്കിയത് 17 പേര്‍.
പണം നഷ്ടമായവരുടെ കൂട്ടത്തില്‍ കൂലിവേലക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെയുണ്ട്. വഞ്ചിയൂര്‍ ട്രഷറിയിലെ അക്കൗണ്ടന്റ് ബിജുലാല്‍ ട്രഷറിയില്‍ കൈയിട്ടുവാരിയ 2.70കോടി കൊണ്ടാണ് ചൂതാട്ടം നടത്തിയത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ചൂതാട്ടത്തിനു പിന്നില്‍.

ഓണ്‍ലൈനില്‍ റമ്മികളിച്ച് 21 ലക്ഷം പോയി; 28 കാരന്‍ തൂങ്ങിമരിച്ചു - 21 lakh  gone after playing rummy online; The 28 year old hanged himself - AajTak
ഓണ്‍ലൈനില്‍ റമ്മി കള്‍ച്ചര്‍, റമ്മി സര്‍ക്കിള്‍, ജംഗിള്‍ റമ്മി, റമ്മി ഗുരു, എയ്‌സ്‌ റമ്മി, റമ്മി പാഷന്‍, സില്‍ക്ക് റമ്മി എന്നീ ആപ്പുകള്‍ക്കാണ് പ്രചാരമേറെ. സിനിമാ-ക്രിക്കറ്റ് താരങ്ങള്‍ അഭിനയിക്കുന്ന പരസ്യങ്ങളുമുണ്ട്. ആപ്പുകളില്‍ ലഭിക്കുന്ന 13കാര്‍ഡുകളുപയോഗിച്ചാണ് കളി. നൂറും അഞ്ഞൂറുമൊക്കെ വച്ചുള്ള കളിയില്‍ ജയിക്കുകയും ഇരട്ടിത്തുക കിട്ടുകയും ചെയ്യും. ഇ-വാലറ്റുകളില്‍ കൂടുതല്‍ പണം നിക്ഷേപിച്ച്‌ കളിക്കുമ്ബോഴാണ് തനിനിറം കാണുക. വാലറ്റ് കാലിയാക്കും. പണം ബോണസായി നല്‍കി കളിതുടരാന്‍ പ്രേരിപ്പിക്കും. വലിയതുകയ്ക്ക് കളിക്കുമ്ബോള്‍ കാര്‍ഡുകള്‍ നല്‍കാതിരിക്കുകയും തിരിമറി കാട്ടുകയും ചെയ്യും. 30ദശലക്ഷം പേര്‍ ഒരുസമയം റമ്മികളിക്കുന്നതായാണ് കമ്ബനികളുടെ അവകാശവാദം.
ഇതാണ് നിയമം
1960ലെ ഗെയിമിംഗ് ആക്‌ട് പ്രകാരം പണംവച്ചുള്ള വാതുവയ്പ്പും കളികളും നിരോധിച്ചിട്ടുണ്ട്. ഇതിന്റെ പരിധിയില്‍ കഴിവും ബുദ്ധിയും വൈദഗ്ദ്ധ്യവും ആവശ്യമായ ഗെയിമുകള്‍ വരില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്. വൈദഗ്ദ്ധ്യമുള്ള കളികളുടെ ഗണത്തിലാണ് റമ്മികളി. അതിനാല്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കേസിന് വകുപ്പില്ലെന്നാണ് പൊലീസ് നിലപാട്. കമ്ബനികള്‍ നിയമാവലിയില്‍ പണമീടാക്കുമെന്ന് പറഞ്ഞിട്ടില്ല. ഇ-വാലറ്റില്‍ പണം വേണമെന്ന നിബന്ധന മാത്രം.
ഓരോ പരാതിയും പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടെങ്കിലും പൊലീസ് കാഴ്ചക്കാരുടെ റോളിലാണ്.
5 സംസ്ഥാനങ്ങളില്‍ നിരോധനം
തമിഴ്നാട്,അസം,തെലങ്കാന, ഒഡിഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം തടവാണ് ശിക്ഷ.
ഒന്നു വച്ചാല്‍ നൂറു കിട്ടില്ല
ഗെയിമിന്റെ വാലറ്റിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താണ് റമ്മികളി.
200നും 500നും കളിച്ചു ജയിക്കുമ്ബോള്‍ ഹരംകയറി 5000ലേക്കും 10,000ലേക്കും മാറും.
പണം നഷ്ടമാവുമ്ബോള്‍ അഞ്ഞൂറും ആയിരവും ബോണസായി നല്‍കി കളിതുടരാന്‍ പ്രേരിപ്പിക്കും.
കടംവാങ്ങിയും വിറ്റുപെറുക്കിയും ലക്ഷങ്ങളിറക്കി കടക്കെണിയിലാവും.
ഓര്‍ക്കുക ഈ മരണങ്ങള്‍
വിജയകുമാര്‍
30ലക്ഷം കണക്കെണിയിലായതിനെത്തുടര്‍ന്ന് സിംകാര്‍ഡ് മൊത്തക്കച്ചവടക്കാരനായിരുന്ന പുതുച്ചേരിയിലെ വിജയകുമാര്‍ (38) തീകൊളുത്തി ജീവനൊടുക്കി.
അഭിഷേക്
സോഫ്‌റ്റ്‌വെയര്‍ എന്‍ജിനിയര്‍ അഭിഷേകും ഭാര്യ പ്രീതിയും മക്കളായ അദ്വൈതും അനന്യയും ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കടക്കെണിയിലായി ഇന്‍ഡോറിലെ റിസോര്‍ട്ടില്‍ ജീവനൊടുക്കി
ജയചന്ദ്രന്‍
ലെയ്‌ത്ത് ഓപ്പറേറ്ററായിരുന്ന ജയചന്ദ്രന്‍ (32) റമ്മികളിച്ച്‌ അരലക്ഷം നഷ്ടമായതിനെത്തുട‌ന്ന് സുന്ദരപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ചു.
ജീവാനന്ദം
കമ്ബ്യൂട്ടര്‍ഷോപ്പ് നടത്തിയിരുന്ന ജീവാനന്ദം (30) ലക്ഷങ്ങള്‍ നഷ്ടമായതിനെത്തുടര്‍ന്ന് മദ്യത്തിന് അടിമയായി തിരുവള്ളുവറിലെ വീട്ടില്‍ തൂങ്ങിമരിച്ചു.
മദന്‍കുമാര്‍
ബാങ്കിലെ ക്ലാര്‍ക്കായിരുന്ന കോയമ്ബത്തൂരിലെ മദന്‍കുമാര്‍ (28) കടംവാങ്ങി ചൂതാടിയ പണം നഷ്ടമായപ്പോള്‍ ജീവനൊടുക്കി.

ഓണ്‍ലൈൻ റമ്മി കളിച്ച് 21 ലക്ഷം കടം; തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി -  Janayugom Online

Related Articles

Back to top button