InternationalLatest

സൗദിയില്‍ ഇ-പേയ്മെന്‍റ് സംവിധാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ

“Manju”

സൌദിയില്‍ ഇ-പേയ്മെന്‍റ് നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ

ശ്രീജ.എസ്

സൗദിയില്‍ ഇ-പേയ്മെന്‍റ് സംവിധാനം നടപ്പിലാക്കാത്ത അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. വാണിജ്യ മന്ത്രാലയമാണ് പരിശോധന നടത്തി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തിലാണ് രാജ്യത്തെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്മെന്‍റ് സംവിധാനം നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് നടപ്പിലായത്.
രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ വാണിജ്യ മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം പിടികൂടിയത്. മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സ്ഥാപിക്കേണ്ട ഇ-പേയ്‌മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്കാണ് പിഴ വീണത്. കഴിഞ്ഞ മൂന്ന് ദിവസത്തനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ഫീല്‍ഡ് പരിശോധനയില്‍ 683 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായി മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button