Latest

മണിപ്പൂര്‍ ബിജെപി പ്രസിഡന്റ് കോവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

ഇംഫാല്‍: മണിപ്പൂര്‍ ബിജെപി പ്രസിഡന്റ് എസ്. തികേന്ദ്ര സിങ് കോവിഡ് ബാധിച്ച്‌ മരിച്ചു. കോവിഡ് ബാധിതനായ അദ്ദേഹം ഇംഫാലിലെ ഷിജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തികേന്ദ്ര സിങ്ങിന്റെ മരണത്തില്‍ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ അനുശോചനം രേഖപ്പെടുത്തി. 1994 ലാണ് തികേന്ദ്ര സിങ് ബിജെപിയില്‍ ചേര്‍ന്നത്. ഇംഫാലിലെ മഹാരാജ ബോധചന്ദ്ര കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്ന അദ്ദേഹം ജോലിയില്‍ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു. 2006 മുതല്‍ 2009 വരെ സംസ്ഥാന ബിജെപിയുടെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു.

Related Articles

Back to top button