India

ദിവ്യാംഗരെ വിവാഹം കഴിക്കുന്നവർക്ക് 2.5 ലക്ഷം രൂപ പാരിതോഷികവുമായി ഒഡീഷ സര്‍ക്കാർ

“Manju”

ഭുവനേശ്വർ: ദിവ്യാംഗരെ വിവാഹം കഴിക്കുന്നവർക്ക് രണ്ടര ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. ദിവ്യാംഗരായവരും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. ദിവ്യാംഗരായ വ്യക്തികളുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ഉറപ്പുവരുത്തുന്ന വകുപ്പാണ് പദ്ധതി ആവിഷ്‌കരിച്ചത്.

പദ്ധതിയിലൂടെ ദിവ്യാംഗർക്ക് സാധരണ വിവാഹജീവിതം നയിക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമിടുന്നത് . നവദമ്പതികളുടെ വിവരങ്ങൾ പരിശോധിച്ചതിനുശേഷം ധനസഹായം അനുവദിക്കും. ആനുകൂല്യം ലഭിക്കുന്നതിനായി വധുവിനും വരനും 18ഉം 21ഉം വയസ് പൂർത്തിയായവരായിരിക്കണം. കൂടാതെ ഈ ധനസഹായം നേരത്തെ ലഭിക്കാത്തവരും ആയിരിക്കണം.

നേരത്തെ ദിവ്യാംഗരും സാധരണക്കാരും തമ്മിലുളള വിവാഹത്തിന് 50,000 രൂപ നൽകുന്നുണ്ടായിരുന്നു. പട്ടിക ജാതി/പട്ടിക വർഗ വിഭാഗക്കാർ സമൂഹത്തിലെ മറ്റു വിഭാഗക്കാരും തമ്മിലുള്ള വിവാഹത്തിന് രണ്ടര ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. വിവാഹ സർട്ടിഫിക്കറ്റോട് കൂടിയാണ് അപേക്ഷ നൽകേണ്ടത്. സംയുക്ത അക്കൗണ്ടായി മൂന്ന് വർഷത്തേക്കുള്ള സ്ഥിരനിക്ഷേപമാണ് ധനസഹായം.

Related Articles

Back to top button