IndiaLatest

കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; പക്ഷിപ്പനിയെന്ന് സ്ഥീരീകരണം; ജാഗ്രത നിര്‍ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

ജയ്പൂര്‍: രാജസ്ഥാനില്‍ പക്ഷിപ്പനിക്കെതിരയെ ജാഗ്രതാ നിര്‍ദേശം. ജാല്‍വാറില്‍ നൂറ്കണക്കിന് കാക്കകള്‍ കൂട്ടത്തോടെ ചത്തതു പക്ഷിപ്പനിയെ തുടര്‍ന്നാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ മറ്റു ജില്ലകളില്‍നിന്നും പക്ഷികള്‍ കൂട്ടത്തോടെ ചത്തതായി വിവരം പുറത്തുവന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് പക്ഷികളും മൃഗങ്ങളും സംശായസ്പദമായ രീതിയില്‍ മരിക്കുകയാണെങ്കില്‍ അറിയക്കുന്നതിനായി സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുടങ്ങി. കോട്ട, ബാരന്‍, ജോധ്പുര്‍ ജില്ലകളില്‍ നിന്നായി 300ലേറെ കാക്കകള്‍ ചത്തു. നഗോറില്‍ 50 മയിലുകളടക്കം നൂറിലേറെ പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി.

ഝാലാവാഡില്‍ കോഴികളിലേക്കും പക്ഷിപ്പനി പടര്‍ന്നതായി സൂചനയുണ്ട്. തണുപ്പുകാലമായതോടെ സംസ്ഥാനത്തേക്കു ദേശാടനപ്പക്ഷികള്‍ കൂട്ടമായി എത്തി തുടങ്ങിയിട്ടുണ്ട്. മനുഷ്യരിലേക്കു പടര്‍ന്നാല്‍ ചില ഇനം പക്ഷിപ്പനികള്‍ മരണകാരണമാകും.

Related Articles

Back to top button