KeralaLatest

ജനവാസമേഖലയിലെ വന്യജീവി ആക്രമണം; ആറ് ആവശ്യങ്ങളുമായി കേരളം

“Manju”

തിരുവനന്തപുരം: ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയാന്‍ അന്തര്‍ സംസ്ഥാന യോഗത്തില്‍ ആറ് ആവശ്യങ്ങളുമായി കേരളം. വയനാട്ടില്‍ കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ആരംഭിക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം ആവശ്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. ജനവാസമേഖലയിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ള വന്യജീവികളുടെ നിരീക്ഷണം കൃത്യമാക്കണമെന്ന് കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു.

റേഡിയോ കോളര്‍ ഘടിപ്പിച്ച മൃഗങ്ങള്‍ സംസ്ഥാന പരിധിയില്‍ വരുമ്പോള്‍ അറിയിക്കണം. സിഗ്‌നല്‍ റിസീവര്‍ ചെയ്യാനുള്ള സംവിധാനം കേരളത്തിനും നല്‍കണം. വന്യജീവികളെ അതത് സംസ്ഥാന പരിധിക്കുള്ളില്‍ നിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യണം. വന്യജീവി വിഷയത്തില്‍ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണം. അതത് സംസ്ഥാനങ്ങളില്‍ വന്യജീവികള്‍ക്കുള്ള ആവാസവ്യവസ്ഥ ഉറപ്പുവരുത്തണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് വനം, റവന്യൂ, ഫോറസ്റ്റ്, പോലീസ്, തദ്ദേശ സ്വയംഭരണ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പുകളുടെ സഹകരണത്തോടെ വയനാട്ടില്‍ കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ആരംഭിച്ചിരുന്നു. വയനാട് സ്പെഷ്യല്‍ സിസിഎഫ് ഓഫീസര്‍ കെ വിജയാനന്ദിനാണ് ചുമതല. കളക്ടറേറ്റില്‍ ജില്ലാ അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രത്തില്‍ താല്‍കാലിക സൗകര്യത്തിലാണ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button