KannurKeralaLatest

ഡി.വൈ.എഫ്.ഐ.പെരിങ്ങളം മേഖലാ കമ്മിറ്റി ബിരിയാണി ഫെസ്റ്റ് നടത്തി.

“Manju”

 

പെരിങ്ങളം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കാനായി ഡി.വൈ.എഫ്.ഐ.പെരിങ്ങളം മേഖലാ കമ്മിറ്റി ഓച്ചിറക്കൽ വച്ച് ബിരിയാണി ചലഞ്ച് നടത്തി. പതിനൊന്ന് യൂണിറ്റുകളിലെ മൂവായിരത്തിലധികം പേർക്കാണ് ബിരിയാണി എത്തിച്ചു നൽകിയത്.പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.അനൂപ് ബിരിയാണി ചലഞ്ച് ഉദ്ഘാടനം നിർവ്വഹിച്ചു.ഒ.മഹേഷ് അധ്യക്ഷത വഹിച്ചു. കെ.ആദർശ് ആദ്യ ബിരിയാണി കൂത്തുപറമ്പ് രക്തസാക്ഷി പുതുക്കുടി പുഷ്പന് കൈമാറി. എം.ഒ.സഹദേവൻ, കെ.കെ.സുബീഷ്, കെ.പി.സുഹൈൽ ,എൻ. ഷിബിൻ എന്നിവർ സംസാരിച്ചു.

ഹർഷദ്ലാൽ തലശ്ശേരി

Related Articles

Back to top button