സ്റ്റാഫ് റിപ്പോര്‍ട്ടര്‍
ബംഗളുരു: ഐ.എസ്. ഭീകരനായ നേത്രരോഗ വിദഗ്ധന്‍ ദേശീയ അന്വേഷണഏജന്‍സി(എന്‍.ഐ.എ)യുടെ പിടിയില്‍. ബംഗളൂരുവിലെ എം.എസ്. രാമയ്യ മെഡിക്കല്‍ കോളജിലെ ഒഫ്താല്‍മോളജിസ്റ്റ് അബ്ദുര്‍ റഹ്മാനാ(28)ണ് തിങ്കളാഴ്ച അറസ്റ്റിലായത്. പരുക്കേല്‍ക്കുന്ന ഐ.എസ്. ഭീകരര്‍ക്കു ചികിത്സ ലഭ്യമാക്കാനുള്ള മെഡിക്കല്‍ മൊെബെല്‍ ആപ്പും ഐ.എസ്. സേനാംഗങ്ങള്‍ക്കുള്ള ആയുധവുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനും വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇയാള്‍. ബംഗളുരു ബാസവനഗുഡി സ്വദേശിയാണ്.