IndiaLatest

നേ​താ​ക്ക​ളെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രാ​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു

“Manju”

ന്യൂ​ഡ​ല്‍​ഹി: നാ​ര​ദ കൈ​ക്കൂ​ലി​ക്കേ​സി​ല്‍ മ​ന്ത്രി​മാ​ര്‍ അ​ട​ക്കം തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ളെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ കൊൽക്കത്ത ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സു​പ്രീം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി സി​ബി​ഐ പി​ന്‍​വ​ലി​ച്ചു. തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി വി​ശാ​ല ബെ​ഞ്ചി​നു വി​ട്ട കാ​ര്യം വാ​ദ​ത്തി​നി​ടെ സു​പ്രീം കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്നു സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ച​ത്. മ​ന്ത്രി​മാ​ര്‍ അ​ട​ക്ക​മു​ള്ള തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ളെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്യു​ക​യും സി​ബി​ഐ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ കൊ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ത്യേ​ക ബെ​ഞ്ച് മേ​യ് 17നു ​വൈ​കു​ന്നേ​രം പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി നേ​താ​ക്ക​ളെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് സി​ബി​ഐ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ പ്ര​ത്യേ​ക ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി ഭി​ന്ന വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി വി​ഷ​യം പ​രി​ശോ​ധി​ക്കു​ന്ന​ത് വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു. സി​ബി​ഐ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ട്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ല്ല. സി​ബി​ഐ​യ്ക്കു വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യാ​ണ് ഹാ​ജ​രാ​യ​ത്.

Related Articles

Back to top button