ശ്രീജ.എസ്
കൊറോണ വാക്സിന് സുരക്ഷിതമാണെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്കുന്നതിനുവേണ്ടി ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിക്കണമെന്ന് ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് അജിത് ശര്‍മ്മ. അടിയന്തിര ഉപയോഗത്തിന് അനുമതി നല്കിയ രണ്ട് വാക്സിനുകളും സുരക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അജിത് ശര്‍മ്മ ഇക്കാര്യം ആവശ്യപ്പെട്ടത്.
ജനങ്ങളുടെ ആത്മവിശ്വാസം നേടാന്‍ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് പരസ്യമായി സ്വീകരിച്ച റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെയും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെയും മോദി മാതൃകയാക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കൂടാതെ മുതിര്‍ന്ന ബിജെപി നേതാക്കളും വാക്സിന്റെ ആദ്യ ഡോസുകള്‍ സ്വീകരിക്കണമെന്നും ശര്‍മ പറയുന്നു.