KeralaLatest

സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഫിനിഷിംഗ് ക്ലാസ്

“Manju”

 

തിരുവനന്തപുരം : കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ ഒൻപതാമത് ബാച്ചിന്റെ ഫിനിഷിംഗ് ക്ലാസുകൾ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. ആഗസ്റ്റ് 12, 13 തീയതികളിൽ നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും ആഗസ്റ്റ് 19, 20 തീയതികളിൽ എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും സെപ്റ്റംബർ 09, 10 തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.15 വരെയാണ് ഫിനിഷിംഗ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് നിയമസഭയുടെ വെബ്സൈറ്റിൽ (www.niyamasabha.org) പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണണം. ഫോൺ: 0471 – 251 2662/2453/2670.

Related Articles

Back to top button