KeralaLatest

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിന് സപ്തതി ആശംസകളുമായി ആരാധകര്‍

“Manju”

തിരുവനന്തപുരം: മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിന് ഇന്ന് എഴുപതാം പിറന്നാള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളില്ലാതെ വീട്ടുകാര്‍ മാത്രം പങ്കെടുക്കുന്ന ആഘോഷത്തിന് മമ്മൂട്ടിയും മോഹന്‍ലാലുമടക്കം താരങ്ങളും ആരാധകരും ആശംസകള്‍ നേരുകയാണ്.
വാഹനാപകടത്തെ തുടര്‍ന്ന് എട്ടു വര്‍ഷമായി വീല്‍ ചെയറിലാണ് ജഗതി. സിനിമാലോകത്തു നിന്ന് മാറി നില്‍ക്കുകയാണെങ്കിലും ആരാധകരുടെ മനസ്സില്‍ അദ്ദേഹം ഇന്നും നിറഞ്ഞു നില്‍ക്കുന്ന ഒരാളണ്. ഹാസ്യ കഥാപാത്രങ്ങളില്‍ ജഗതിയെ വെല്ലാന്‍ മാറ്റാരുമില്ല എന്ന് പറഞ്ഞാല്‍ ഒരിക്കലും അതൊരു അതിശയോക്തിയാവില്ല. 1500 ഓളം ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം ഗിന്നസ് റെക്കോര്‍ഡിന് ഉടമ കൂടിയാണ്. സിനിമ പരാജയപ്പെട്ടാലും ജഗതിയുടെ കഥാപാത്രം എല്ലായ്‌പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അദ്ദേഹത്തിന് പകരം വെയ്ക്കാന്‍ മറ്റൊരാളില്ല എന്നത് തന്നെയാണ് സത്യം.ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് ഓടി നടക്കുന്നതിനിടയില്‍ ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തു വെച്ച്‌ ഉണ്ടായ അപകടത്തില്‍ അദ്ദേഹത്തിന് ഗുരുതരമായ പരുക്ക് ഏല്ക്കുകയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം ആശുപത്രിയിലായിരുന്ന അദ്ദേഹം ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. വീല്‍ ചെയറിലായിരിക്കുമ്പോഴും അടുത്തിടെ പരസ്യ ചിത്രങ്ങളില്‍ ജഗതി വേഷമിട്ടിരുന്നു. സിനിമാലോകത്തേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Related Articles

Back to top button