India

റിപ്പബ്ലിക്ക് ദിന പരേഡ് :  ഒഴിവാക്കാനാവുന്ന ഒരു ആഘോഷമല്ല,

“Manju”

ശശി തരൂരിന് മറുപടിയുമായി സംപിത് പത്ര

ന്യൂഡൽഹി : രാജ്യത്ത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ ഇക്കുറി ഒഴിവാക്കണമെന്ന കോൺഗ്രസ് എംപി ശശി തരൂരിന്റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി വക്താവ് സംപിത് പത്ര. രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകളെപ്പറ്റി ചോദിച്ച അദ്ദേഹം റദ്ദാക്കേണ്ട ഒരാഘോഷമല്ല റിപ്പബ്ലിക്ക് ദിന പരേഡെന്ന് തരൂരിനെ ഓർമ്മിപ്പിച്ചു.

രാഹുൽ ഗാന്ധിക്ക് ആഘോഷങ്ങളും വിദേശ യാത്രകളും റദ്ദാക്കാനായില്ല. അത് തുടർന്നുകൊണ്ടിരിക്കുകയാണ്. പിന്നെ എന്തുകൊണ്ടാണ് കോൺഗ്രസ് റിപ്പബ്ലിക്ക് ദിന പരേഡ് റദ്ദാക്കാൻ ആവശ്യപ്പെടുന്നതെന്ന് സംപിത് പത്ര ചോദിച്ചു. അങ്ങനെ നിർത്തിവയ്ക്കാൻ സാധിക്കുന്ന ഒരു ആഘോഷമല്ല റിപ്പബ്ലിക്ക് ദിന പരേഡ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റിപ്പബ്ലിക് ദിനാഘോഷ പരേഡിന് ആളെ കൂട്ടുന്നത് നിരുത്തരവാദിത്വപരമായ നടപടിയാകുമെന്ന് തരൂർ പറഞ്ഞിരുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥി ഇല്ലാത്ത സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയ പശ്ചാത്തലായിരുന്നു തരൂരിന്റെ പരാമർശം.

Related Articles

Back to top button