IndiaKeralaLatest

ബംഗാളില്‍ ഏഴാംഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്

“Manju”

കൊൽക്കത്ത: ബംഗാളില്‍ 34 മണ്ഡലങ്ങളിലേക്കുള്ള ഏഴാം ഘട്ട വോട്ടെടുപ്പിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലും 75.06 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ദക്ഷിണ ദിനാജ്പൂര്‍, മാല്‍ഡ, മുര്‍ഷിദാബാദ്, കൊല്‍ക്കത്ത, പശ്ചിമ ബാര്‍ധമാന്‍ മേഖലളിലാണ് വോട്ടെടുപ്പ് നടന്നത്. മമത ബാനര്‍ജിയുടെ മണ്ഡലമായിരുന്ന ഭവാനിപൂരാണ് ഇന്ന് വോട്ടെടുപ്പ് നടന്ന പ്രധാന മണ്ഡലം.
തൃണമൂല്‍ കോണ്ഗ്രസ് നേതാവ് സോവന്‍ദേവ് ഛത്തോപാധ്യായ്, ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. ബാലിഗഞ്ചില്‍ നിന്നും ജനവിധി തേടിയ സിപിഐഎം നേതാവ് ഫൗദ് ഹലിം, തൃണമൂല്‍ നേതാവ് ഫിര്‍ഹദ് ഹക്കിം, തുടങ്ങിയവരാണ് ജനവിധി തേടിയ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. ബംഗാളിലെ അവസാന ഘട്ട തെരഞ്ഞെടുപ്പ് 29ന് നടക്കും.

Related Articles

Back to top button