InternationalLatest

ട്രംപിനെ പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ ചര്‍ച്ച

“Manju”

donald trumps move to buy greenland | ഗ്രീൻലാൻഡിനെ വിലയ്ക്ക് വാങ്ങാനുള്ള ട്രംപിന്റെ നീക്കം അതിമോഹമോ? ലോകത്തെ ഏറ്റവും വലിയ ദ്വീപിനെ വാങ്ങുന്നത് ...

ശ്രീജ.എസ്

വാഷിംഗ്ടണ്‍ : ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന കാര്യം ക്യാബിനറ്റ് ആലോചിക്കുന്നതായി സൂചന. യുഎസ് മാധ്യമങ്ങളാണ് ഈക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രംപ് നയിക്കുന്ന ക്യാബിനറ്റിലെ അംഗങ്ങളാണ് സ്വന്തം പ്രസിഡന്റിനെ നീക്കം ചെയ്യാനുള്ള സാധ്യത പരിശോധിക്കുന്നത്.

യുഎസ് ഭരണഘടനയിലെ 25-ാം വകുപ്പ് അനുസരിച്ച്‌ വൈസ് പ്രസിഡന്റിനും ക്യാബിനറ്റിനും ചേര്‍ന്ന് പ്രസിഡന്റിനെ നീക്കം ചെയ്യാന്‍ അധികാരമുണ്ട്. എന്നാല്‍ ഈ നടപടിക്ക് തുടക്കമിടാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റ് പിന്തുണ വേണം എന്നതാണ് ഏറ്റവും നിര്‍ണായകമായ കാര്യം. ട്രംപിന്റെ വിശ്വസ്തനായ മൈക്ക് പെന്‍സ് അതിന് തയ്യാറാവുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഒരു കണ്‍ട്രോളുമില്ലാത്ത അവസ്ഥയിലാണ് ട്രംപെന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഉന്നത നേതാവ് പറഞ്ഞു. ട്രംപിനെ നീക്കം ചെയ്യാനുള്ള നടപടികള്‍ പാര്‍ട്ടിയും സര്‍ക്കാരും സജീവമായി പരിഗണിക്കുന്നുണ്ടെന്നും ട്രംപിന് നീക്കം ചെയ്യാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് മേലെ കനത്ത സമ്മര്‍ദ്ദമാണ് സഹപ്രവര്‍ത്തകര്‍ ചെലുത്തുന്നതെന്നും റിപ്പോര്‍ട്ട്.

Related Articles

Back to top button