KeralaLatestThiruvananthapuram

കൊവിഡ്‌ 19: നിയമസഭാ സമ്മേളനം മാറ്റിവച്ചേക്കും

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കാ​ന്‍ ആണ് സാ​ധ്യ​ത. തിരുവനന്തപുരം അതി തീവ്ര കൊവിഡ്‌ വ്യാപനത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ്‌ നടപടി. അടുത്ത തിങ്കളാഴ്‌ചയാണ്‌ നിയമസഭാ സമ്മേളനം ചേരേണ്ടിയിരുന്നത്‌. ജൂ​ലൈ അ​വ​സാ​നം ഒ​രു ദി​വ​സ​ത്ത​ക്ക് നി​യ​മ​സ​ഭാ സ​മ്മേ​ള​നം ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ധ​ന​കാ​ര്യ ബി​ല്ലു​ക​ള്‍ പാ​സാ​ക്കു​ന്ന​തി​നാ​യാ​ണ് നി​യ​മ​സ​ഭ ചേരാന്‍ ഇരുന്നത്. രണ്ട് പേരുടെ ഇരിപ്പിടങ്ങളില്‍ ഒരാളെ മാത്രം ഇരുത്തി ഈ മാസം അവസാനം ഒരു ദിവസത്തേക്കു മാത്രം നിയമസഭ ചേരാന്‍ തീരുമാനിച്ചിരുന്നു.

സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സഭയുടെ പിന്‍ഭാഗത്ത് അധികമായി കസേരകളിടാനാണ് ആലോച്ചിരുന്നത്. എന്നാല്‍ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സമ്മേളനം നടത്താന്‍ സാധ്യതയില്ല. ഇതു സംബന്ധിച്ച അംഹിമ തീരുമാനം വെ​ള്ളി​യാ​ഴ്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തില്‍ തീരുമാനിക്കും.

Related Articles

Check Also
Close
Back to top button