IndiaInternationalLatest

യുഎഇയില്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം ലക്ഷങ്ങള്‍ കടന്നു.

“Manju”

അബുദാബി: യുഎഇയില്‍ ഇതുവരെ എട്ടരലക്ഷത്തിലേറെ പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരിക്കുന്നു. ക്രോണ്‍ വൈറസ് രോഗ ബാധിതരില്‍ ചില വിഭാഗത്തില്‍പ്പെട്ടവരുടെ ഐസൊലേഷന്‍ കാലാവധി 14ല്‍ നിന്നു 10 ദിവസമാക്കി ചുരുക്കിയതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിക്കുകയുണ്ടായി.
യുഎഇയില്‍ ഇതുവരെ 8.3 ലക്ഷത്തിലേറെ പേര്‍ക്കു കൊവിഡ് വാക്സിന്‍ നല്‍കിയതായി ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചിരിക്കുകയാണ്. ദിവസേന 47,000 പേര്‍ക്കാണ് കുത്തിവയ്‍പ് നടത്തുന്നത്. മൂന്ന് മാസത്തിനകം 50% പേര്‍ക്കും വാക്സിന്‍ നല്‍കാനാണ് പദ്ധതിയെന്ന് യുഎഇ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു.‍

Related Articles

Back to top button