KeralaLatest

കോവിഡ് പരിശോധനാഫലം ഇനി അരമണിക്കൂറിനുള്ളില്‍

“Manju”

സിന്ധുമോൾ. ആർ

കൊച്ചി : കോവിഡ് പരിശോധനാ ഫലം അരമണിക്കൂറിനുള്ളില്‍ അറിയാനുള്ള സംവിധാനം ഇനി മുതല്‍ സംസ്ഥാനത്ത്. നൂതന സാങ്കേതിക വിദ്യയായ ആര്‍ടി ലാംപ് ( റിവേഴ്സ് ട്രാന്‍സ്‌ക്രിപ്റ്റൈസ് ലൂപ് മീഡിയേറ്റഡ് ഐസോതെര്‍മല്‍ ആംപ്ലിഫിക്കേഷന്‍) വഴിയുള്ള കോവിഡ് പരിശോധന വഴിയാണ് ഇത് സാധ്യമാകുന്നത്. ഇതോടെ ആര്‍ടിപിസിആര്‍ പരിശോധനയേക്കാള്‍ വേഗത്തില്‍ ഇനി കോവിഡ് പരിശോധനാ ഫലം അറിയാന്‍ സാധിക്കും.

ആര്‍ടിപിസിആര്‍ പോലെ വിലയേറിയ ഉപകരണങ്ങളും ഈ സാങ്കേതിക വിദ്യയില്‍ ആവശ്യമില്ല. പരിശോധനയ്ക്കുള്ള നിരക്ക് 1150 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചു. ആര്‍ടി ലാംപ് പരിശോധന വഴി 30 മിനുട്ടിനുള്ളില്‍ ഫലം ലഭ്യമാകും. വിദേശ രാജ്യങ്ങളില്‍ ആര്‍ടി ലാംപ് സംവിധാനം നേരത്തെ തന്നെ ഉപയോഗപ്പെടുന്നുണ്ടായിരുന്നു.

Related Articles

Back to top button