IndiaKeralaLatest

ഡല്‍ഹി ശാന്തിഗിരി ആശ്രമം സില്‍വർ ജൂബിലി മന്ദിരത്തിൽ നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ പ്രാണപ്രതിഷ്ഠ നടന്നു

“Manju”

 

ന്യൂഡല്‍ഹി: ഡല്‍ഹി സാകേതിൽ പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആശ്രമം സില്‍വർ ജൂബിലി മന്ദിരത്തിലെ പ്രാര്‍ത്ഥനാലയത്തിൽ ഗുരുവിന്റെ പ്രാണപ്രതി ഷ്ഠ നടന്നു. ഇതിനുമുന്നോടിയായി  ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി രാവിലെ ഒന്‍പതിന് പ്രാര്‍ത്ഥനാലയത്തന് തിരിതെളിച്ചു. ഈ സമയം അഖണ്ഡമന്ത്രം ആയിരം കണ്ഠങ്ങളിൽ നിന്നും ഉയര്‍ന്നു. തുടര്‍ന്നു മാനവരാശിയ്ക്ക് എക്കാലവും ധ്യാനവും ആരാധനയും അര്‍പ്പിക്കുന്നതിനായി  ധ്യാന മണണ്ഡപത്തിൽ ഗുരുരൂപം പ്രതിഷ്ഠിച്ചു. വിശ്വമന്ത്രമായ ഗുരുമന്ത്രം ലോകജനത ജാതിഭേദമന്യ പിന്തുടരേണ്ട കാലമാണിതെന്ന് ശിക്ഷ്യപൂജിത വിശ്വാസികളെ ഉത്‌ബോദിപ്പിച്ചു. ഭക്തിയും ആരാധനയും നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണ് ആശ്രമത്തില്‍ ചടങ്ങുകളെല്ലാം നടന്നത്.

2002ല്‍  ദക്ഷിണ ഡല്‍ഹിയിൽ ലഭിച്ച ഭൂമിയിലാണ് ശാന്തിഗിരി ആശ്രമവും അനുബന്ധ സ്ഥാപനങ്ങളിലും സ്ഥാപിച്ചത്. ഇതേസ്ഥലത്തുതന്നെയാണ് അപ്പോള്‍ സില്‍വർ ജൂബിലി മന്ദിരം പണികഴിപ്പിച്ചത്. ആശ്രമത്തിന്റെ ആത്മബന്ധുവായിരുന്ന  മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ ആഗ്രഹം കൂടിയാണ് സില്‍വർ ജൂബിലി സെന്ററിന്റെ സമര്‍പ്പണത്തോടെ നിറവേറുന്നത്. 12,000ചതുരശ്രഅടി വിസ്തൃതിയുളള സില്‍വർ ജൂബിലി മന്ദിരത്തിന്റെ താഴത്തെ നിലയിൽ പ്രാര്‍ത്ഥനാലയവും ഒന്നാം നിലയിൽ.  നൈപുണ്യവികസന പരിശീലന കേന്ദ്രവും   രണ്ടാം നിലയില്‍ യോഗ-വെല്‍നസ്സ്,  മൂന്നാം നിലയില്‍ സംയോജിത ആയുഷ് ചികിത്സാ കേന്ദ്രവും ഉണ്ടാകും. രാജ്യതലസ്ഥാനത്ത്  ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങൾ 25 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.

ആശ്രമ ചടങ്ങുകളെ തുടര്‍ന്ന് നടന്ന സമര്‍പ്പണാഘോഷസമ്മേളനം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്തു. നിരവധി ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും സംബന്ധിച്ചു.

Related Articles

Check Also
Close
Back to top button