IndiaLatest

അംബേദ്കര്‍ ജയന്തി പൊതു അവധിയാക്കണം ; ബ്രിട്ടാസ്

“Manju”

ന്യൂ ഡെല്‍ഹി: ഭരണഘടനയുടെ പിതാവ് ഡോ. ബി ആര്‍ അംബേദ് കറുടെ ജയന്തി പൊതു അവധിയാക്കണമെന്ന ആവശ്യവുമായി ജോണ്‍ ബ്രിടാസ് എം പി. ഈ ആവശ്യം ഉന്നയിക്കുന്ന അദ്ദേഹത്തിന്റെ പ്രമേയത്തിന് രാജ്യസഭയില്‍ അവതരണാനുമതി ലഭിച്ചു.ഏപ്രില്‍ 14 ന് ആണ് അംബേദ് കറുടെ ജന്മദിനം. ഈ ദിവസം ഇപ്പോഴും പൊതു അവധിയല്ല. ക്ലോസ്ഡ് ഹോളി ഡേ ആയി പ്രഖ്യാപിക്കാറേയുള്ളൂ. ഓരോ കൊല്ലവും അംബേദ് കര്‍ ജയന്തിക്ക് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് മാത്രമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കാറുള്ളത്. ഏതാനും പതിറ്റാണ്ടുകളായി കേന്ദ്ര സര്‍കാര്‍ ഈ രീതിയാണ് പിന്‍തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അംബേദ് കര്‍ ജയന്തി പൊതു അവധി ആയി പ്രഖ്യാപിക്കണമെന്ന സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്ന അഭ്യര്‍ഥന പരിഗണിക്കാതെയാണ് ഈ രീതി പിന്‍തുടരുന്നതെന്നും ബ്രിടാസ് അഭിപ്രായപ്പെട്ടു.

Related Articles

Back to top button