KeralaLatest

അഞ്ച് വർഷം കൊണ്ട് കാർഷിക രംഗത്ത് വലിയ മാറ്റം കൊണ്ട് വരാനായെന്ന് സർക്കാർ

“Manju”

തിരുവനന്തപുരം; കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പച്ചക്കറികളുടെയും ഫലവര്‍ഗ്ഗങ്ങളുടെയും ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം നിറവേറ്റാനായെന്ന് സര്‍ക്കാര്‍.കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് പച്ചക്കറി കൃഷി 52829 .99 ഹെക്ടറില്‍ നിന്നും 96313.1 7 ഹെക്റ്ററിലേക്ക് ഉയര്‍ന്നു.

7.25 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 14.93 ലക്ഷം മെട്രിക് ടണ്ണായി പച്ചക്കറിയുടെ ഉത്പാദനം വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി ഓഫീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

കാര്‍ഷിക സമൃദ്ധി ലക്ഷ്യമിട്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി മികച്ച തീരുമാനങ്ങളാണ് സര്‍ക്കാരിന്‍്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ആവിഷ്കരിച്ചത് . പച്ചക്കറികളുടെയും ഫലവര്‍ഗങ്ങളുടെയും ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനും അതുവഴി കേരളത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനുമായി എടുത്ത നടപടികളിലൂടെ ശ്രദ്ധേയമായ മാറ്റങ്ങളാണ് കാര്‍ഷിക വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷികരംഗത്ത് വരുത്തി കൊണ്ടിരിക്കുന്നത്

2020 -21 മുതല്‍ അടുത്ത 10 വര്‍ഷത്തേക്ക് ഓരോവര്‍ഷവും ഒരു കോടി ഫലവൃക്ഷ തൈകള്‍ നട്ടുകൊണ്ട് കേരളത്തിലെ കാര്‍ഷികരംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ ഉണ്ടാക്കണമെന്നതാണ് സര്‍ക്കാര്‍ നയങ്ങളില്‍ ഒന്നാമത്തേത്.

2020- 21 സാമ്ബത്തിക വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതിപ്രകാരം 1.31 കോടി ഫലവൃക്ഷതൈകള്‍ ഈ സാമ്ബത്തിക വര്‍ഷം വിതരണം ചെയ്തു കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ പദ്ധതിയുടെ മികച്ച തുടര്‍ച്ച നടപ്പിലാക്കുമ്ബോള്‍ വലിയൊരു മാറ്റം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് നിസംശയം പറയാം.

പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി നിരന്തര പരിശ്രമം നടത്തി എന്നതാണ് മറ്റൊരു സുപ്രധാനമായ നേട്ടം. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് പച്ചക്കറി കൃഷി ചെയ്തിരുന്ന സ്ഥലം 52829 .99 ഹെക്ടറില്‍ നിന്നും 96313.1 7 ഹെക്റ്ററിലേക്ക് ഉയര്‍ന്നു എന്നത് ശ്രദ്ധേയമാണ്.

കൂടാതെ ഉത്പാദനത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ടായി. 7.25 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 14.93 ലക്ഷം മെട്രിക് ടണ്ണിലേക്കാണ് പച്ചക്കറിയുടെ ഉത്പാദനം കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ വര്‍ദ്ധിച്ചത്. പച്ചക്കറികളുടെയും ഫലവര്‍ഗ്ഗങ്ങളുടെയും ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന നിശ്ചയദാര്‍ഢ്യത്തോടെയുള്ള ലക്ഷ്യം ഫലം കൈവരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത് .

ഇത്തരം നയങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞ നവംബറില്‍ പച്ചക്കറികള്‍ക്കും ഫലവര്‍ഗങ്ങള്‍ക്കും തറവില നിശ്ചയിച്ച പ്രഖ്യാപനം ഗവണ്‍മെന്‍്റ് നടത്തിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി 16 ഇനം ഫലവര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും തറവില പ്രഖ്യാപിച്ചുകൊണ്ട് വിലയിടിവ് ഉണ്ടാവുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് മികച്ച സഹായം നല്‍കുന്നതിനുള്ള നയമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്.

ഇപ്രകാരം പച്ചക്കറികളുടെയും ഫലവര്‍ഗങ്ങളുടെയും ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ദീര്‍ഘവീക്ഷണത്തോടെ നാടിനെ ഭക്ഷ്യസമൃദ്ധിയിലേക്ക് നയിക്കുവാനും കര്‍ഷകക്ഷേമം ഉറപ്പാക്കാനുമുള്ള നയങ്ങളിലൂടെ കാര്‍ഷിക രംഗത്ത് സമഗ്രമായ മാറ്റങ്ങളുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Back to top button