IndiaLatest

ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു.

“Manju”

സിന്ധുമോൾ. ആർ

Petrol price today: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വിലയില്‍  വര്‍ദ്ധനവ് - diesel and petrol price in kerala today and other metro cities  on 10th june 2020 | Samayam Malayalam

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോളിന് ലിറ്ററിന് 20 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധച്ചത്. മൂന്ന് ദിവസത്തിനിടെ പെടോളിന് 50 പൈസയിലധികവും ഡീസലിന് 70 പൈസയുമാണ് ഉയര്‍ന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84 രൂപ 86 പൈസയായി ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 78 രൂപ 81 പൈസ നല്‍കണം. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കൊച്ചിയിലും വില വര്‍ദ്ധിച്ചിട്ടുണ്ട്. 83 രൂപ രണ്ടു പൈസയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 77 രൂപ ആറു പൈസ നല്‍കണം. കോഴിക്കോട് 83 രൂപ 37 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 77 രൂപ 43 പൈസ നല്‍കണം.

Related Articles

Back to top button